Saturday, January 28, 2012

ഇന്ത്യന്‍ വോളിബോള്‍ രംഗത്തെ , വര്‍ത്തമാന കാല വര്‍ത്തമാനങ്ങള്‍


ഇന്ത്യന്‍ വോളിബോള്‍ ഇന്ന് ഒരു കുതിപ്പിന്റെ ഘട്ടത്തിലാണ് എന്നാണു നമ്മുടെ റാങ്കിംഗ് നില സൂചിപ്പിക്കുന്നത്. ലോകറാങ്കിങ്ങില്‍ മുപ്പതാം സ്ഥാനത്തേക്ക് ഉയര്‍ന്ന ഇന്ത്യക്ക് മുകളിലായി റാങ്കിങ്ങില്‍ പത്താംസ്ഥാനത്തുള്ള  ചൈന, പന്ത്രണ്ടാമാതുള്ള ഇറാന്‍, പതിനഞ്ചാംസ്ഥാനത്തുള്ള   ജപ്പാന്‍,  ഇരുപതാംസ്ഥാനക്കാരായ  കൊറിയഎന്നീരാജ്യങ്ങള്‍ മാത്രമാണ്‍  ഏഷ്യന്‍ മേഖലയില്നിന്നുള്ളത്.നൂറ്റിഇരുപത്തി മൂന്നു രാജ്യങ്ങള്‍ സജീവമായി രംഗത്തുള്ള ഒരു കായിക ഇനത്തിലാണ് ഇന്ത്യ ഈയൊരു  സ്ഥാനം കരസ്ഥമാക്കിയത്. ഇരുനൂറ്റി ആറ് രാജ്യങ്ങള്‍രംഗത്തുള്ള ഫുട്ബോളില്‍ നമുക്കുള്ള നൂറ്റി അമ്പത്തെട്ടാംറാങ്കും എണ്‍പത്തി മൂന്നു രാജ്യങ്ങള്‍  പങ്കെടുക്കുന്ന  ബാസ്കറ്റ് ബോളില്‍  നമ്മുടെ അമ്പത്തി  എട്ടാം റാങ്കും  കണക്കിലെടുക്കുമ്പോള്‍  ലോക വോളിബോളില്‍  നമ്മുടെ നില ഏറെ മോശമല്ല എന്ന്  മനസ്സിലാക്കാം. പതിറ്റാണ്ടുകളോളം നമ്മുടെ അധീശതയിലായിരുന്ന ഹോക്കിയില്‍ പോലും   ഇന്ത്യ ഇന്ന് പത്താംസ്ഥാനത്താണ്. ഇതൊക്കെ പറയാമെങ്കിലും വോളിബോളില്‍ ഏഷ്യന്‍ നിലവാരത്തില്‍  മുന്നേറാന്‍ പോലും നമുക്ക്  ഏറെ ദൂരം സഞ്ചരിക്കാനുന്ടെന്ന  തിരിച്ചറിവാണ് നമ്മുടെ അധികാരികള്‍ക്ക് വേണ്ടത്.
നാം ആദ്യം ശ്രമിക്കേണ്ടത് ഏഷ്യയിലെ ഏറ്റവും കരുത്തരായ വോളിബോള്‍ ശക്തിയായി മാറാനാണ്. ഇവിടെ നാം മാതൃകയാക്കേണ്ടത് ഇറാനെയാണ്. ആയിരത്തി തൊള്ളായിരത്തി  എണ്‍പത്തി   ഏഴില്‍ ഏഷ്യയിലെ പത്താം സ്ഥാനക്കാരായ ഇറാന്‍ കൃത്യമായ ഗെയിം പ്ലാനും ചിട്ടയായ പരിശീലനവും വഴി ഇന്ന് ഏഷ്യന്‍ ചമ്പിയന്ഷിപ്പിലെ ഏറ്റവും  നിര്‍ണായക ശക്തിയും  നിലവിലെ ജേതാക്കളുമാണ്. ഈ നേട്ടം അവര്‍ കൈവരിച്ചത്  പടിപടിയായാണ്‌.  അന്താരാഷ്‌ട്ര മത്സരങ്ങളിലെ  പരിചയക്കുറവാണു പലപ്പോഴും നമ്മുടെ ടീം അധികൃതര്‍ ചൂണ്ടിക്കാണിക്കാറുള്ള ഒരു  പോരായ്മ.
പലപ്പോഴും ജൂനിയര്‍ തലങ്ങളില്‍ അന്താരാഷ്‌ട്രമത്സരങ്ങളില്‍പോലുംമികവു  തെളിയിച്ച  പലരും  സീനിയര്‍  ടീമില്‍ ഇടം കണ്ടെത്തുമ്പോള്‍ അവസരത്തിനൊത്ത് ഉയരുന്നത് കാണാറില്ല. നവീന്‍ രാജയെപ്പോലുള്ള ചുരുക്കം
ചില താരങ്ങളുടെ നിലവാരം ഒഴിച്ച് നിര്‍ത്തിയാല്‍ ഭൂരിഭാഗം പേരുടെയും അവസ്ഥ അതാണ്‌.  സീനിയര്‍ തലത്തിലുള്ള മത്സരങ്ങളിലേക്ക് ഇവരെ  നേരെ എറിഞ്ഞു കൊടുക്കുന്ന രീതിയാണ് ഇന്ന് അവലംബിച്ചു പോരുന്നത്. ഇതിനു പകരം ഇവരെ എല്ലാ തരത്തിലുംവാര്‍ത്തെടുക്കാനുള്ള അവസരം സൃഷ്ടിക്കുന്ന വിദേശ ടൂറുകള്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി നടത്തിയേ തീരൂ. വിവര സാങ്കേതികത ഏറെ വികസിച്ച ഈ കാലത്ത് യൂ ട്യൂബില്‍ പോലും മികച്ച കളികളുടെ ക്ലിപ്പിങ്ങുകള്‍ ലഭ്യമായിരിക്കെ, ഇവയൊന്നും  പ്രയോജനപ്പെടുത്താത്ത അശാസ്ത്രീയ പരിശീലന രീതിയാണ്നാംആദ്യം മാറ്റേണ്ടത്. 
 ഈ പോരായ്മകകളൊന്നും തന്ന  നികത്താനള്ള  ഒരു നീക്കവും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്ന് കാണാറില്ല എന്നതാണ് ഖേദകരമായവസ്തുത. വിദേശ  രാജ്യങ്ങളില്‍ നിന്നുള്ള  സൌഹൃദ മത്സരങ്ങള്‍ക്കായുള്ള  ക്ഷണം പോലും  ചുവപ്പ് നാടയില്‍ കുരുങ്ങി  ചിതലരിച്ചു  പോയ ഏറെ സംഭവങ്ങളുണ്ട് സമീപ  കാലങ്ങളില്‍.  പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാത്തതാണ് നമ്മുടെ പരാജയം.  ശോഭനമായ ഭാവിയുള്ള കായിക ഇനങ്ങള്‍ക്ക് ആവശ്യമുള്ള ഫണ്ട്‌ ലഭ്യമാക്കാതെ ഏതെങ്കിലും ചില കളികളെ മാത്രം പ്രോത്സാഹിപ്പിക്കുന്ന അധികാരികളുടെ മനോഭാവം മാറാതെ ഇത്തരം കളികള്‍ രക്ഷപ്പെടാന്‍ പോകുന്നില്ല.
          

Wednesday, January 25, 2012

ini njaan thudangatte!

ഞാന്‍ ഇവിടെ ഹരിശ്രീ കുറിക്കുകയാണ്. ബ്ലോഗ്‌ എഴുതാന്‍ വേണ്ടി ബ്ലോഗ്‌ എഴുതുക എന്ന ഒരവസ്ഥയിലാണ് ഞാന്‍.  ഏറെ ഇഷ്ടപ്പെടുന്ന ചിലര്‍ ദോഹയില്‍ ഒരു ബ്ലോഗേഴ്സ് മീറ്റ്‌ ഒരുക്കുകയും അതില്‍ എന്നെ ക്ഷണിക്കുകയും ചെയ്തപ്പോഴാണ് കുചേലന്റെ അവില്‍ പൊതിയുമായി ഞാന്‍ രംഗ പ്രവേശം ചെയ്യുന്നത്. ഇതൊരു തുടക്കം മാത്രമാവട്ടെ എന്നും ഒടുക്കമാവാതിരിക്കട്ടെ എന്നും ഉള്ളുരുകി പ്രാര്‍ഥിച്ചു കൊണ്ട്,
ആഷിഖ്